ആരാo രാജാവിന്റെ സേനാപതിയായ നയമാൻ പരാക്രമശാലിയെങ്കിലും കുഷ്ടരോഗിയും ആയിരുന്നു. അരാമ്യർ കവർച്ചപ്പടയായി വന്നപ്പോൾ യിസ്രായേൽ ദേശത്തു നിന്ന് ഒരു ചെറിയ പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയ്ക്ക് ശുശ്രൂഷ ചെയ്തു വന്നു. അവൾ തന്റെ യജമാനൻ ശമര്യയിലെ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ചെന്നെങ്കിൽ കുഷ്ഠരോഗം മാറുമായിരുന്നു എന്ന് പറഞ്ഞു.(2 രാജാക്കന്മാർ:5:1-5 ).
ആ പെണ്‍കുട്ടിയുടെ സ്വഭാവ സവിശേഷതകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. അവൾ അടിമയാണ്. ഒരു അടിമയ്ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ല. അവൾ അവളുടെ പരിധി (നിയന്ത്രണം) സാധ്യതയാക്കി മാറ്റുകയാണ് ചെയ്യുന്നത്. പരിധിയെ ഒരു സാധ്യതയാക്കി മാറ്റുന്നത് അവളിൽ ഉണ്ടായിരുന്ന ചില സ്വഭാവ സവിശേഷതകൾ കൊണ്ടാണ്.
1.ദൗത്യ ബോധമുള്ള പെണ്‍കുട്ടി:
യജമാനന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് പെണ്‍കുട്ടിയുടെ താത്പര്യമായിരുന്നു. താൻ ആ വീട്ടിലെ അടിമയാണെങ്കിലും യജമാനന്റെ പ്രയാസം, രോഗം ഒക്കെ സ്വന്തം ഭാരമായി അവൾ ഏറ്റെടുക്കുകയാണ് ചെയ്തത്. തന്നെ പിടിച്ചുകൊണ്ട് വന്ന് അടിമയാക്കിയ യജമാനന് നന്മ ചെയ്യേണ്ട എന്നവൾ കരുതിയില്ല- തന്റെ പരിധിയിൽ നിന്ന് അവൾ പ്രവർത്തിച്ചു. ശമര്യയിലെ പ്രവാചകന്റെ അടുത്തേയ്ക്ക് യജമാനനെ പറഞ്ഞയക്കുന്നത് അവൾ തന്റെ ദൗത്യമായി കരുതി. ഇരുട്ടിന്റെ ഭാഗമാകാതെ അവിടെ അല്പo വെളിച്ചം പകരാൻ അവൾ തുനിഞ്ഞിറങ്ങി. (എബ്രായർ:3:1).
ആ പെണ്‍കുട്ടി നമുക്കൊക്കെ മാതൃകയാകട്ടെ- യേശുവിനു വേണ്ടി എന്തെങ്കിലും ചെയ്യുക. ഇരുട്ടിന്റെ ഭാഗമാകാതെ ദൗത്യ ബോധത്തോടെ ജീവിതം നയിക്കുക.
2. ഒരു മിഷനറിയുടെ മനസ്സ് :
ശമര്യയിലെ പ്രവാചകന്റെ അരികിലേക്ക് യജമാനനെ അയക്കാൻ അവൾ ശ്രമിച്ചു. ദൈവത്തിന്റെ അടുത്തേയ്ക്ക് ഒരാളെ അയക്കാൻ- ദൈവത്തെ നോക്കാൻ പ്രേരിപ്പിക്കുക.
3. ആഴമായ വിശ്വാസം:
"യജമാനൻ യിസ്രായേലിലേക്ക് , പ്രവാചകന്റെ അരികിലേക്ക് ചെന്നെങ്കിൽ " എന്നാണവൾ പറഞ്ഞത്.അവൾ എത്ര ധൈര്യവതിയാണെന്നു നോക്കുക. യജമാനൻ സൗഖ്യം പ്രാപിച്ചില്ലെങ്കിൽ പിന്നെ അവളുടെ ഗതിയെന്താവുമെന്നു അവൾക്കറിയാം. മരണമാണ് അവളെ കാത്തിരിക്കുന്നത്. 'ഞാൻ ആരെ വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു. അവൻ എന്റെ ഉപനിധി. ആ ദിവസം വരെ കാക്കുവാൻ ശക്തൻ തന്നെ '- ആ ദൈവത്തിന് തന്റെ യജമാനനെ ശുദ്ധമാക്കാൻ കഴിയും. അവൾ അത് വിശ്വസിച്ചു. ഏതു പ്രശ്നത്തിനും പരിഹാരം യിസ്രായേലിന്റെ ദൈവത്തിന്റെ കയ്യിലുണ്ട്. അതുപോലെ ആഴമായ വിശ്വാസം നമുക്കും ഉണ്ടാവണം.
4. ചെയ്യേണ്ടതു ചെയ്യുന്ന പെണ്‍കുട്ടി:
ചെയ്യേണ്ടതു ചെയ്യേണ്ട സമയത്തു ചെയ്താലെ പ്രയോജനമുള്ളൂ. മാറ്റി വയ്ക്കുന്നത് അനുഗ്രഹത്തെ തടയും. ചെയ്യേണ്ടതു ചെയ്യാതിരുന്നാൽ, തിരസ്കാരം എന്ന പാപമാണ് നാം ചെയ്യുന്നത്. ചെയ്യേണ്ടത് ചെയ്യണം. വൻ കാര്യങ്ങൾ ചെയ്യണം; യേശുവിനു വേണ്ടി.
അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി. നോക്കുക- പ്രകാശിതരാവുക.
4. ചെയ്യേണ്ടതു ചെയ്യുന്ന പെണ്‍കുട്ടി:
ചെയ്യേണ്ടതു ചെയ്യേണ്ട സമയത്തു ചെയ്താലെ പ്രയോജനമുള്ളൂ. മാറ്റി വയ്ക്കുന്നത് അനുഗ്രഹത്തെ തടയും. ചെയ്യേണ്ടതു ചെയ്യാതിരുന്നാൽ, തിരസ്കാരം എന്ന പാപമാണ് നാം ചെയ്യുന്നത്. ചെയ്യേണ്ടത് ചെയ്യണം. വൻ കാര്യങ്ങൾ ചെയ്യണം; യേശുവിനു വേണ്ടി.
അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി. നോക്കുക- പ്രകാശിതരാവുക.
~ മിസ്സിസ്.ബീന ജോർജ്
