സ്നേഹത്തിന്റെ ഉത്തമ മാതൃക ഏതെന്ന് ചോദിച്ചാൽ നിങ്ങൾ എന്തുത്തരം പറയും? 'താജ് മഹൽ ' എന്നോ? സുഹൃത്തേ, താങ്കൾ 'കാൽവരിയിലെ ക്രൂശ്' കാണുന്നില്ലേ??
നിങ്ങൾ ഏകനാണെന്ന് നിങ്ങൾ ചിന്തിക്കുന്നുവോ? ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന് നിങ്ങൾ പറയുന്നുവോ? 'എന്നോട് ക്ഷമിക്കാൻ ആർക്കും കഴിയില്ല' എന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങളെ ആർക്കും ആവശ്യമില്ല എന്നത് നിങ്ങളെ ദു:ഖിപ്പിക്കുന്നുവോ? നിങ്ങൾ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയാണോ?
ഒരു നിമിഷം............................ ആ ക്രൂശിനെ ഒന്നു ഓർത്തുനോക്കൂ. വർഷങ്ങൾക്ക് മുൻപ് കാൽവരിയിൽ ദൈവപുത്രൻ ക്രൂശിക്കപെട്ടു; താങ്കളെ സ്നേഹിച്ചതു കൊണ്ട്.......
തെറ്റുകൾ ചെയ്യാത്തവരായി ആരും തന്നെയില്ല. ബൈബിൾ പറയുന്നു, "നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല." (റോമർ :3:10) തെറ്റു ചെയ്തവർ ശിക്ഷ അനുഭവിക്കെണ്ടതാണ്. "പാപത്തിന്റെ ശമ്പളം മരണമത്രെ"; അതാണ് ദൈവത്തിന്റെ നീതി. എന്നാൽ ദൈവം നമ്മെ സ്നേഹിച്ചു. അതിനാൽ ദൈവപുത്രനായ യേശു നമുക്ക് പകരമായി ശിക്ഷയേറ്റെടുത്തു. അങ്ങനെ, യേശു വേഷത്തിൽ മനുഷ്യനായി ഭൂമിയിൽ വന്നു. നാം ഓരോരുത്തരും ചെയ്ത പാപങ്ങളുടെ ശിക്ഷയായി താൻ കാൽവരിയിൽ രക്തം ചിന്തി മരിച്ചു. മൂന്നാം നാൾ മരണത്തെ തോല്പ്പിച്ചു കൊണ്ട് ഉയിർത്തെഴുന്നേറ്റു. യേശുവിലൂടെ സകല മാനവരാശിക്കും പാപക്ഷമ ലഭിച്ചു. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചതു കൊണ്ടാണ് യേശുവിനെ ലോകത്തിനു നല്കിയത്.
യേശു നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിക്കയും അടക്കപെട്ടുയർത്തെഴുന്നേൽക്കുകയും ചെയ്തു കൊണ്ട് രക്ഷ ഉറപ്പാക്കിയിരിക്കുന്നു. "മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയില നല്കപ്പെട്ട വേറൊരു നാമവും ഇല്ല." (അപ്പോസ്തല പ്രവർത്തികൾ:4:12). തനിക്കു വേണ്ടി ഹൃദയവാതിൽ തുറക്കുന്ന സകലമനുഷ്യർക്കും ക്രിസ്തു ഇന്നും രക്ഷകനാണ്.
നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും അവയെ ക്ഷമിച്ചു ഹിമം പോലെ വെളുപ്പിക്കാമെന്ന് യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു. "യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു." (1.യോഹന്നാൻ:1:7)
നിങ്ങൾ യേശുവിനെ സ്വീകരിക്കുമെങ്കിൽ നിത്യജീവൻ എന്ന അവകാശം നിങ്ങൾക്കു ലഭിക്കും. രക്ഷ സൗജന്യമാണ്, കാരണം, യേശു നിങ്ങളെ സ്നേഹിക്കുന്നു.
താങ്കൾക്കും ഈ രക്ഷ ആവശ്യമെങ്കിൽ ഈ പ്രാർത്ഥനാ വാചകം വിശ്വാസത്തോടെ പ്രാർത്ഥിക്കുക:
" യേശുവേ, ഞാൻ ഒരു പാപിയാണെന്ന് ഞാൻ സമ്മതിക്കുന്നു. അങ്ങ് എന്റെ പാപങ്ങൾ മോചിക്കുവാനായി ഈ ഭൂമിയിൽ വന്നു, ക്രൂശിതനായി മരിച്ചു, അടക്കപ്പെട്ടു, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു, ഇന്നും ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്റെ പാപങ്ങൾ ക്ഷമിക്കേണമേ. അങ്ങയെ ഞാൻ എന്റെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നു. ഇന്നു മുതൽ അങ്ങയുടെ മകനായി / മകളായി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനു എന്നെ സഹായിക്കേണമേ. അമേൻ .""
കൂടുതൽ വിവരങ്ങൾക്ക്:
Nanma Gospel Ministries
T.C.2/3239, Kulangara Lane,
Opp.Arch Bishop's House (Near LIC Pattom)
Pattom. P.O, Trivandrum 695004
Ph:8547698638
Email: write2nanma@gmail.com